
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ കസ്റ്റംസ് യൂണിയൻ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി
ഖത്തറിന്റെകസ്റ്റംസ് തലവൻ ഷെയ്ഖ്
അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാലിനെ തിരഞ്ഞെടുത്തു.കുവൈറ്റിൽ നടന്ന കസ്റ്റംസ് യൂണിയൻ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ 14-ാമത് യോഗത്തിലാണ് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ചെയർമാനെ തിരഞ്ഞെടുത്തതെന്ന് അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.കസ്റ്റംസ് യൂണിയൻ അതോറിറ്റിയുടെ നടപ്പാക്കലിന് മേൽനോട്ടം വഹിക്കുക, അംഗരാജ്യങ്ങൾക്കിടയിൽ ചരക്കുകളുടെ നീക്കം സുഗമമാക്കുക, പുറം ലോകത്തിന് ഒരൊറ്റ വിപണിയായി ജിസിസിയെ സ്ഥാപിക്കുകകഎന്നിവയാണ് സ്റ്റംസ് യൂണിയൻ അതോറിറ്റിയുടെ ലക്ഷ്യം.
2011 ഡിസംബറിൽ സൗദി അറേബ്യയിൽ നടന്ന ജിസിസി സുപ്രീം കൗൺസിലിന്റെ 32-ാമത് സെഷൻ എടുത്ത തീരുമാനത്തിന് അനുസൃതമായി 2012 ജൂൺ 1 ന് ജിസിസി കസ്റ്റംസ് യൂണിയൻ അതോറിറ്റി സ്ഥാപിതമായത്.











